
യുപിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് അന്‍പതുകാരി ജീവിതത്തിലേക്ക് തിരിച്ച് വന്നു. മരിച്ചെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ച വിനീത ശുക്ല(50)യ്ക്കാണ് ബറേലി-ഹരിദ്വാർ NH-74 ലെ കുഴിയില്‍ വീണതോടെ ജീവിതത്തിലേക്ക് തിരികെ വന്നത്. രക്ഷപ്പെടാൻ സാധ്യതയില്ലെന്ന അവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ നിന്ന് വിനീതയെ ഫെബ്രുവരി 24 ന് ഡിസ്ചാർജ് ചെയ്തു. ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യത തീരെ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല പറഞ്ഞു. കുൽദീപ് വിനീതയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെ ഹൈവേയിലെ കുഴിയിൽ ആംബുലൻസ് വീഴുകയായിരുന്നു.
ഹാഫിസ്ഗഞ്ചന് സമീപം ഹൈവേയിലുള്ള വലിയ കുഴിയിൽ ഇടിച്ച് ആംബുലൻസ് ശക്തമായി കുലുങ്ങിയതായി കുൽദീപ് പറയുന്നു. തൊട്ടുപിന്നാലെ വിനീത സാധാരണനിലയില്‍ ശ്വാസമെടുത്തു തുടങ്ങുകയായിരുന്നു. ഉടനടി വിനീതയെ പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യവതിയായി വിനീത വീട്ടിലേയ്ക്ക് മടങ്ങിയത്. ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയതായും കുടുംബം പറയുന്നു. പിലിബിത്തിലെ ജുഡീഷ്യൽ കോടതിയിൽ കോപ്പി വിഭാഗത്തിലെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന വിനീത, ഫെബ്രുവരി 22 ന് വീട്ടിലെ ജോലികൾ ചെയ്യുന്നതിനിടയിൽ ബോധരഹിതയായി വീണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.