22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 16, 2024
December 15, 2024
December 13, 2024
December 11, 2024
December 11, 2024
December 10, 2024
December 9, 2024
December 9, 2024
December 5, 2024

ബുധനാഴ്ച്ച അമേരിക്ക വിധിയെഴുതും; മാറിയും മറിഞ്ഞും സർവേ ഫലങ്ങൾ

Janayugom Webdesk
വാഷിങ്ടൺ
November 3, 2024 3:49 pm

ബുധനാഴ്ച അമേരിക്ക വിധിയെഴുതാനിരിക്കെ മാറിയും മറിഞ്ഞും സർവേ ഫലങ്ങൾ. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്.
ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്. എന്നാൽ തുടക്കത്തിൽ കമല ഹാരിസായിരുന്നു പല സർവേകളും സാധ്യത പുറത്തുവിട്ടത് . 

പ്രതിസന്ധിയും കുടിയേറ്റവും മുഖ്യവിഷയമാക്കി ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണം മുന്നേറുന്നത്. ജനാധിപത്യത്തെ രക്ഷിക്കണമെങ്കിൽ ട്രംപിനെ പുറത്തുനിർത്തണമെന്ന് കമല ഹാരിസ് പറയുന്നു. ഇരുവരും നിർണായക സ്വിങ് സ്റ്റേറ്റുകളിൽ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുകയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിട്ട പ്രചരണം തുടരുകയാണ് സ്ഥാനാർത്ഥികൾ. ഏഴരക്കോടി വോട്ടർമാരാണ് മുൻ‌കൂർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.