18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

നെല്‍ കര്‍ഷകര്‍ക്കുള്ള തുക തിങ്കളാഴ്ച വിതരണം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
November 4, 2025 10:52 pm

നെല്ല്‌സംഭരിച്ച വകയിൽ കർഷകർക്ക്‌ തിങ്കളാഴ്‌ച മുതൽ തുക വിതരണം ചെയ്യുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പിആർഎസ്‌ വായ്‌പയായി തുക നൽകുന്നതിനുള്ള നടപടി ആരംഭിക്കാൻ നിർദേശം നൽകി.
പച്ചചീട്ട്‌ കൊടുത്ത്‌ കൃഷിക്കാരിൽനിന്ന്‌ സപ്ലൈകോ നേരിട്ട്‌ നെല്ല്‌ ഏറ്റെടുത്തുതുടങ്ങി. ആലപ്പുഴയിൽനിന്ന്‌ 60 ലോഡും പാലക്കാടുനിന്ന്‌ 32 ലോഡും നെല്ലാണ്‌ സംഭരിച്ചത്‌. കർഷകരെ സഹായിക്കുകയാണ്‌ സർക്കാരിന്റെ കടമ. അത്‌ നിർവഹിക്കും. നെല്ല്‌ സംഭരണവുമായി സഹകരിക്കാൻ തയ്യാറുള്ള മില്ലുടമകളുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണ്‌. ഒരുഭാഗത്ത്‌ ചർച്ചകൾ നടക്കുമ്പോൾ മറുഭാഗത്ത്‌ ചില മില്ലുടമകൾ കിലോയ്‌ക്ക്‌ 21 രൂപയ്‌ക്ക്‌ നെല്ലെടുക്കുകയായിരുന്നു. 30 രൂപ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണിത്‌. കൃഷിക്കാർക്ക്‌ നെല്ല്‌ സൂക്ഷിക്കാൻ ഇടമില്ലാത്തത്‌ ചൂഷണം ചെയ്യുകയാണ്‌. അതുകൊണ്ടാണ്‌ സർക്കാർ നേരിട്ട്‌ സംഭരണത്തിന്‌ ഇറങ്ങിയതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.