
രാജ്യത്തെ അതിപുരാതനവും ബൃഹത്തായതുമായ കയ്യെഴുത്ത് പ്രതികള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കും. കയ്യെഴുത്ത് പ്രതികളുടെ സംരക്ഷണത്തിനായി ആരംഭിച്ച ജ്ഞാന്‍ ഭാരത ദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയത്.
ഇത്തരം കയ്യെഴുത്ത് പ്രതികള്‍ ഭൂതകാലത്തിന്റെ സൂചകങ്ങള്‍ക്കപ്പുറം ഭാവിയുടെ വഴികാട്ടിയുമാണെന്ന് ന്യൂഡല്‍ഹി പ്രഖ്യാപനത്തില്‍ പറയുന്നു. രാജ്യത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകളും സമൂഹത്തിന്റെ സ്വത്വവും അതിലടങ്ങിയിരിക്കുന്നുവെന്നും കോണ്‍ഫറന്‍സ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികളുള്ളത് ഇന്ത്യയിലാണ്. രാജ്യത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന 10 ദശലക്ഷം കയ്യെഴുത്തു പ്രതികളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, സ്വകാര്യ ശേഖരങ്ങള്‍ എന്നിവിടങ്ങളിലെ ഒരു കോടിയിലധികം കയ്യെഴുത്തു പ്രതികളുടെ സര്‍വേ, ശേഖരണം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഗ്യാന്‍ ഭാരതം ദൗത്യം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.