19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 8, 2024
May 17, 2024
April 18, 2024
April 5, 2024
March 22, 2024
February 22, 2024
October 26, 2023
September 28, 2023
May 24, 2023
May 8, 2023

പിര‍മിഡിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു; പുതിയ കണ്ടെത്തലുകളുമായി ഗവേഷകര്‍

Janayugom Webdesk
കെയ്റോ
May 17, 2024 10:24 pm

നൈല്‍ നദിയുടെ മണ്‍മറഞ്ഞ കൈവഴി കണ്ടെത്തി ഗവേഷകര്‍. ഈജിപ്തിലെ പിരമിഡ് നിര്‍മ്മാണത്തെക്കുറിച്ച് ലോകത്തെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കും ഇതോടെ ഉത്തരമായെന്നും ഗവേഷകര്‍ പറഞ്ഞു.
അഹ്‌റമത്ത് എന്ന് വിളിക്കപ്പെടുന്ന ഈ കൈവഴി ഏകദേശം 40 മൈൽ (64 കിലോമീറ്റർ) നീളമുള്ളതാണ്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആന്റ് എൻവയോൺമെന്റ് ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈജിപ്തുകാർ പിരമിഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഭീമാകാരമായ വസ്തുക്കൾ നീക്കാൻ ഈ ജലപാത ഉപയോഗിച്ചിരിക്കാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. വാസയോഗ്യമല്ലാത്ത മരുഭൂമിയിൽ 31 പിരമിഡ് ശൃംഖലകള്‍ ഏങ്ങനെ നിര്‍മ്മിച്ചുവെന്നതിന് കൃത്യമായ ഉത്തരം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫറവോമാരുടെ മൃതദേഹങ്ങൾ പിരമിഡിനുള്ളിലെ അന്തിമ ശ്മശാന സ്ഥലത്തേക്ക് മാറ്റുന്നതിന് മുമ്പ് സംസ്കാര ചടങ്ങുകള്‍ നടന്നതും ഈ നദീ തീരത്തായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍.

അഹ്‌റമത്ത് ശാഖയുടെ ഗതിക്കും കാലക്രമേണ മാറ്റങ്ങളുണ്ടായി. ഏകദേശം 2649 മു­തൽ 2150 ബിസി വരെ പടിഞ്ഞാറായിരുന്നു അഹ്റമത്തിന്റെ സ്ഥാനം. 2030 മുതൽ 1640 ബിസിയില്‍ കിഴക്കോട്ട് നീങ്ങി. എന്നാൽ മേഖലയിൽ വരൾച്ച രൂക്ഷമായതോടെ അഹ്‌റാമത്ത് ശാഖയുടെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ ഇതിന് കൃത്യമായ കാലഗണന നല്‍കാന്‍ ഗവേഷണ സംഘത്തിനായിട്ടില്ല. 

Eng­lish Sum­ma­ry: The answers to the ques­tions in the pyra­mid are; Researchers with new findings

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.