സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗരന്മാരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന വാദത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം സഹിച്ചും പൊറുത്തും മറ്റുള്ളവർക്കായി ജീവിക്കുന്നവരെന്ന ത്യാഗിയുടെ പരിവേഷം അമ്മമാർക്ക് നൽകിവരുന്നത് പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര യുക്തിയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലിംഗ അസമത്വം മുൻനിർത്തിയും ചൂഷണം തുടരുന്ന നിലവിലെ മുതലാളിത്ത വ്യവസ്ഥയിലും ഈ പരിവേഷം വലിയ പ്രചാരം നേടിയിട്ടുണ്ട്. മാതൃദിനത്തിലാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിൽ കുറിപ്പ്.
ഇന്ന് മാതൃദിനം. എല്ലാം സഹിച്ചും പൊറുത്തും മറ്റുള്ളവർക്കായി ജീവിക്കുന്നവരെന്ന ത്യാഗിയുടെ പരിവേഷമാണ് പൊതുവെ അമ്മമാർക്ക് നൽകി വരുന്നത്. നൂറ്റാണ്ടുകളായി നാം ജീവിച്ചുപോരുന്ന ഈ പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര യുക്തിയാണ് ഈ വാദത്തിന് പിന്നിലെന്ന് കാണാം. ലിംഗ അസമത്വം മുൻനിർത്തിയും ചൂഷണം തുടരുന്ന നിലവിലെ മുതലാളിത്ത വ്യവസ്ഥയിലും ഈ പരിവേഷം വലിയ പ്രചാരം നേടിയിട്ടുണ്ട്.
സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗരന്മാരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന ഈ വാദത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. സ്വയം പരിഷ്കരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെയും ബോധവൽക്കരിക്കുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ശക്തിപ്പെടുത്താൻ നമുക്ക് സാധിക്കൂ. തുല്യതക്കായും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായുമുള്ള സമര മുന്നേറ്റങ്ങളിൽ ഈ അവകാശ പോരാട്ടങ്ങളും കണ്ണിചേർക്കണം. അങ്ങനെ വിശാലമായ ജനകീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ പുതിയൊരു ലോകം യാഥാർത്ഥ്യമാകും.
ഇതിനായി നാം ഒരുമിച്ച് മുന്നേറേണ്ടതുണ്ട്. സ്ത്രീയെന്നാൽ രണ്ടാംകിട വ്യക്തിയെന്ന കാഴ്ചപ്പാടിനെ തിരുത്തി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ വലിയ ആശയങ്ങൾ നാം ഏറ്റെടുക്കണം. അതിനായുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമാകട്ടെ ഈ മാതൃദിനം.
English Summary:The argument that women are seen as second-class citizens must be resisted: Chief Minister Pinarayi Vijayan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.