സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു. തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിമയിൽ ചാണകം കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി.
ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മ പരാമർശത്തിന്റെ വിദ്യോഷത്തിലാകാം ആക്രമണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്തവാന വിവാദമായിരുന്നു.
English Summary:The assailants threw dung at Periyar’s statue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.