അധികൃതര്‍ആംബുലന്‍സ് നല്‍കാത്തിനെ തുടര്‍ന്ന് മകളുടെ മൃതദേഹം ബൈക്കില്‍ ചുമന്ന്കൊണ്ട് പോയി പിതാവ്. മധ്യപ്രദേശിലെ ഷാഹ്ദോലിലെ ആശുപത്രിയിലാണ് സംഭവം.
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടു നല്‍കാതെ വന്നതോടെയാണ് മകളുടെ മൃതദേഹവുമായി അച്ഛന്‍ ലക്ഷ്മണ്‍ സിങിന് ബൈക്കില്‍ പോകേണ്ടി വന്നത്.മധ്യപ്രദേശിലെ ഷാഹ്ദോലിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാതെ വന്നതോടെയാണ് മകളുടെ മൃതദേഹം പിതാവായ ലക്ഷ്മണ്‍ സിങിന് ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നത്.
ഷാഹ്‌ദോലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള കൊട്ട ഗ്രാമത്തിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ മകള്‍ മാധുരി സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതരോട് വാഹനം ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് വാഹനം അനുവദിക്കില്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും ലക്ഷ്മണ്‍സിങ്ങ് അഭിപ്രായപ്പെട്ടു
സ്വന്തം ചെലവില്‍ വാഹനം വിളിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ പണമില്ലാത്തതിനാല്‍മറ്റൊരാളുടെ ബൈക്കിന് പുറകിലിരുന്നാണ് മകളുടെ മൃതദേഹം കൊണ്ടുപോയത്. 20 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഷാഹ്‌ദോല്‍ കളക്ടര്‍ വന്ദന വിദ്യയെ കണ്ടുമുട്ടിയതോടെ ഗ്രാമത്തിലേക്ക് മൃതദേഹമെത്തിക്കാന്‍ അവര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കുകുയും,കുടുംബത്തിന് കുറച്ച് സാമ്പത്തിക സഹായം നല്‍കുകയും ‚സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകുയും ചെയ്തതായി ലക്ഷ്മണ്‍സിങ് പറഞ്ഞു
English Summary:
The authorities did not release the ambulance; The father went on a bike with his daughter’s dead body
You may also like thsis video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.