17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 17, 2024
September 16, 2024
September 4, 2024
May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കുള്ള പുരസ്കാരം ജനയുഗം റിപ്പോർട്ടർ ഷാജി ഇടപ്പള്ളിക്ക്

ആൾ കേരള ഔട്ട് ഡോർ അഡ്വേർടൈസിങ് വർക്കേഴ്സ് യൂണിയനാണ് പുരസ്കാരം പ്രഖ്യാപിച്ചത് 
Janayugom Webdesk
കൊച്ചി
November 2, 2023 2:45 pm

ആള്‍ കേരള അഡ്വര്‍ടൈസിംഗ് വര്‍ക്കേഴ്സ് യൂണിയന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023ലെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കുള്ള എ സി ഷണ്‍മുഖദാസ് അവാര്‍ഡ് ജനയുഗം റിപ്പോര്‍ട്ടര്‍ ഷാജി ഇടപ്പള്ളിക്ക്. 2023 ജനുവരി 22ന് ജനയുഗം വാരാന്തത്തിൽ പ്രസിദ്ധീകരിച്ച വിരൽ പഴുതിലൂടെ ആകാശം കാണുന്ന പെൺകുട്ടി എന്ന സ്റ്റോറിയിലൂടെ ഒരു ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ( IMA ) എന്ന രോഗബാധിതയായ സേബ എന്ന പെൺകുട്ടിയുടെ ജീവിത നേട്ടങ്ങൾ വിവരിക്കുന്നതാണ് ഈ സ്റ്റോറി. 

ശ്വസന സഹായി , ഓക്സിജൻ സഹായി എന്നിവയുടെ സഹായത്തോടെ ജീവിക്കുമ്പോഴും പരിമിതികളെ മറികടന്ന് സർഗ്ഗാത്മക കഴിവുകൾ തെളിയിക്കുന്ന സേബയുടെ കഥ സമൂഹത്തിന് പ്രജോദനമാണ്. കൂടാതെ കല , സാഹിത്യ സാംസ്കാരിക മേഖലയ്ക്ക് മികച്ച പ്രോത്സാഹനവും പിന്തുണയും പ്രതിഭകൾക്ക് മികച്ച അവ സരങ്ങളും നൽകുന്നതിൽ ഷാജി ഇടപ്പള്ളി നൽകുന്ന പ്രവർത്തനങ്ങള കൂടി പരിഗണിച്ചാണ് പുരസ്കാര നേട്ടം. 

ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കുള്ള മറ്റ് പുരസ്കാരം കെ എസ് നമ്പൂതിരി അവാര്‍ഡിന് എന്‍ പി ഹരിദാസ് (മാതൃഭൂമി), മാധവന്‍ ചിത്ര പെയിന്റേഴ്സിന്റെ അവാര്‍ഡിന് പി എസ് സോമനാഥന്‍ (കേരള കൗമുദി) എന്നിവരും തെരഞ്ഞെടുത്തു. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രളയം-കോവിഡ് കാലത്ത് ജനങ്ങള്‍ക്കായി നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സജിനി ജയചന്ദ്രന്‍, ദീപ വര്‍മ്മ, മുന്‍ കൗണ്‍സിലര്‍ ജോസഫ് അലക്സ് എന്നിവരെ ജനകീയ പുരസ്കാരം നല്‍കി ആദരിക്കും. 12ന് വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ജയപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

തുടര്‍ന്ന് ഗാനസന്ധ്യയും അരങ്ങേറും. ഉമ തോമസ് എംഎല്‍എ മുഖ്യാതിഥിയാകും. യൂണിയന്‍ എറണാകുളം ജില്ലാപ്രസിഡന്റ് ശ്രീഹരി ദേവദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി പി ബൈജു, തൃശൂര്‍ ജില്ലാ ഭാരവാഹികളായ കെ ബി സോമരാജ്, ടി വി വിമല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: The award for the best human inter­est sto­ry went to Janayugam reporter Sha­ji Edappalli
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.