1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

കുഞ്ഞിനെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിർത്താൻ

Janayugom Webdesk
kottayam
January 7, 2022 12:53 pm

സുഹൃത്തുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടി നവജാത ശിശുവിനെ തട്ടിയെടുത്തതാണെന്ന്  പ്രതി നീതു വ്യക്തമാക്കിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ. കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയിലുള്ള  ബന്ധത്തിൽ ഗർഭിണിയാണെന്ന് നീതു അയാളെ അറിയിച്ചു.
ഇതിനിടെ രണ്ട് മാസത്തിന് ശേഷം ഗർഭം അലസിയെങ്കിലും ഇക്കാര്യം ബാദുഷയെ അറിയിച്ചിരുന്നില്ല.ഇതിനിടെ ഇയാൾ വിവാഹിതനാകുവാൻ തീരുമാനിച്ചതോടെ ഫെബ്രുവരി മാസത്തിന് മുമ്പ് ഒരു കുഞ്ഞിനെ വേണമെന്ന ലക്ഷ്യത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.  ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക്ക് ടോക്ക് വഴിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇയാൾക്കെതിരെയും കേസെടുക്കും. നീതുവിനെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

Eng­lish Summary:The baby was abduct­ed to main­tain con­tact with a friend

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.