20 February 2026, Friday

Related news

February 17, 2026
January 25, 2026
January 24, 2026
January 22, 2026
January 7, 2026
December 24, 2025
November 4, 2025
November 3, 2025
August 15, 2025
August 11, 2025

നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി

Janayugom Webdesk
ബം​ഗളൂരു
November 27, 2024 4:29 pm

ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീകൾ തട്ടിക്കൊണ്ട പോയ നവജാത ശിശുവിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി കർണാടക പൊലീസ്. കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിത്താപ്പൂർ സ്വദേശികളായ രാമകൃഷ്ണയുടെയും, കസ്തൂരിയുടെയും നവജാതശിശുവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് തട്ടികൊണ്ടുപോയത്. കുഞ്ഞിന്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ സ്ത്രീകൾ കൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും വിവരമില്ലാത്തതിനെ തുടർന്ന് അന്വേഷിച്ചതോടെയാണ് കാര്യം അറിഞ്ഞത്. കുട്ടിയുമായി ആശുപത്രിയിൽ നിന്നും കടന്ന പ്രതികളുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

കലബുർഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിനെ 50,000 രൂപയ്ക്ക് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും മുൻകൂറായി 25,000 രൂപ കൈപ്പറ്റിയെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.