5 March 2026, Thursday

Related news

March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026

പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
November 5, 2025 9:29 pm

ദക്ഷിണാഫ്രിക്കെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അഗം ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത് തിരിച്ചെത്തി. പന്താണ് വൈസ്‌ക്യാപ്റ്റന്‍. ആകാശ് ദീപിനെയും ടീമില്‍ ഉള്‍പ്പെടുത്തി. രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലക്ക് പരിഗണിച്ചില്ല. ഈ മാസം 14 മുതലാണ് ആദ്യ ടെസ്റ്റ് മത്സരം. കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാകും. 22 മുതല്‍ ഗുവാഹട്ടിയില്‍ രണ്ടാം ടെസ്റ്റ് നടക്കും. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.