2 January 2026, Friday

Related news

January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025

കാളപ്പൂട്ടിനും മരമടിക്കും നിരോധനം നീങ്ങും

Janayugom Webdesk
തിരുവനന്തപുരം
September 13, 2025 9:48 pm

കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചതോടെ കാര്‍ഷിക ഉത്സവവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരോധനം നീക്കണമെന്ന ദീര്‍ഘനാളത്തെ കര്‍ഷകരുടെ ആവശ്യം പരിഹരിക്കപ്പെടാൻ പോവുകയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
കാളപ്പൂട്ട്/കന്നുപ്പൂട്ട്/മരമടി/പോത്തോട്ടം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കാര്‍ഷിക ആഘോഷങ്ങള്‍ 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തടഞ്ഞിരുന്നു. തുടര്‍ന്നും ഇത് നടത്തുന്നതിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയും കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. തമിഴ്നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് നിയമവിധേയമാക്കിയത് ഇതേ രീതിയില്‍ സംസ്ഥാന നിയമം ഭേദഗതി ചെയ്താണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 

chin­ju­rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.