നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നൽകാമെന്നു ഷെയിൻ പറഞ്ഞതോടെയുമാണ് ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍മ്മാതാക്കളുടെ സംഘടന മാറ്റിയത്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇവരെ സഹകരിപ്പിക്കില്ലെന്നായിരുന്നു തീരുമാനം.
English summary;The ban on Shain Nigam and Srinath Bhasi has been lifted
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.