
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനര്‍ ജാഥയ്ക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ തുടക്കമാകും. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി ജാഥാ ക്യാപ്റ്റന്‍ പി വസന്തത്തിന് ബാനര്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനില്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആര്‍ ലതാദേവി വൈസ് ക്യാപ്റ്റനും കെ കെ അഷ്റഫ് ഡയറക്ടറുമായ ജാഥയില്‍ അരുണ്‍ കെ എസ്, മനോജ് ബി ഇടമന, എം എസ് താര എന്നിവര്‍ അംഗങ്ങളായിരിക്കും. നാളെ രാവിലെ 10 ന് കന്യാകുളങ്ങരയില്‍ നല്‍കുന്ന സ്വീകരണം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ചടയമംഗലം, നാലിന് കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ച് മണിക്ക് അടൂരില്‍ സമാപിക്കും.
ബുധനാഴ്ച രാവിലെ 10 മണി ചാരുംമൂട്, 11 ന് കറ്റാനം, 12ന് കായംകുളം, മൂന്ന് മണിക്ക് ഹരിപ്പാട്, നാലിന് അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് ആലപ്പുഴയില്‍ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.