
കൊച്ചി അഴിമുഖത്ത് യന്ത്രം നിലച്ച് ഒഴുകി നടന്ന ബാര്‍ജ് കടല്‍തീരത്ത് മണ്ണില്‍ പൂണ്ടു. ഇന്നലെ രാവിലെ ഒന്‍പതിനാണ് എക്കല്‍ നീക്കം നടത്തുന്ന ബാര്‍ജ് അഴിമുഖത്ത് നിയന്ത്രണം വിട്ടൊഴുകിയത്. ശക്തമായ കടല്‍ കാറ്റില്‍ അകപ്പെട്ടു ഉലഞ്ഞ ബാര്‍ജ് മണികൂറുകളോളം ഭീതി പരത്തി. ഡ്രഡ്ജിങ്ങ് ജോലിയിലേര്‍പ്പെട്ടിരുന്ന നാലുജീവനക്കാരെ മണിക്കൂറുകള്‍ക്ക് ശേഷം മത്സ്യബന്ധന ബോട്ടിലെത്തി രക്ഷപ്പെടുത്തി.
കൊച്ചി കായലില്‍ ഡ്രഡ്ജിങ്ങ് നടത്തുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഡുള്‍ ഡുള്‍-5 ബാര്‍ജാണ് ഫോര്‍ട്ടുകൊച്ചി തീരത്ത് മണ്ണില്‍ പൂണ്ടത്.
പുറംകടലില്‍ എക്കല്‍ നീക്ഷേപിച്ച് മടങ്ങവേ യന്ത്രം നിലച്ചാണ് ബാര്‍ജ് ഒഴുകി നടന്നത്. ബാര്‍ജില്‍ ഡീസല്‍ തീര്‍ന്നതാണ് എന്‍ജിന്‍ നിലയ്ക്കാല്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിങ്ങ് കമ്പനിയുടെതാണ് ബാര്‍ജ്. 25 അടി നീളവും 15 അടി ആഴവുമുള്ളതാണ് ബാര്‍ജ്. വേലിയേറ്റ വേളയില്‍ ടഗുകളുടെ സഹായത്തോടെ ബാര്‍ജ് നീക്കാനുള്ള ശ്രമം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.