23 January 2026, Friday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം : മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം
June 19, 2024 10:15 am

ഇന്ന് വായനാദിനം. വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും, അറിവുകള്‍ രേഖപ്പെടുത്താനും പകര്‍ന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം. ലോകത്തെയും വൈവിധ്യമാര്‍ന്ന മനുഷ്യസംസ്‌കാരങ്ങളെയും അടുത്തറിയാന്‍ വായന നമ്മെ പ്രചോദിപ്പിക്കുന്നു.

ഏതിടത്തുമുള്ള ചൂഷണങ്ങളെയും അടിച്ചമര്‍ത്തലുകളെയും എതിര്‍ക്കാനും മനുഷ്യരുടെ ദുരിതങ്ങളില്‍ പങ്കുചേരാനും വായന നമ്മെ പ്രേരിപ്പിക്കുന്നു. കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിന്റെ മുഖമുദ്രയായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പിഎന്‍ പണിക്കരുടെ ഓര്‍മദിനമാണിത്. കേരളത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും വഹിച്ച പങ്ക് അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ വായനാദിനം കടന്നുപോകുന്നത്.

ഈ പുരോഗതിയെ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ കൂടുതല്‍ ആഴത്തില്‍ വേരോടിയ ഒരു വായനാസംസ്‌കാരം വളര്‍ത്തിയെടുക്കാനാകണം. വിവരസാങ്കേതിക വിദ്യയുടെ ഈ വിപ്ലവ കാലത്ത് വായനയുടെ രീതിയും സങ്കേതങ്ങളും ഒരുപാട് മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍, ഇ‑ബുക്ക്, എഐ തുടങ്ങി ഈ രംഗത്തുണ്ടായ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ വായനയെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. പുതിയ കാലത്തെ വായനാരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അറിവിനെ മാറ്റത്തിന്റെ ആയുധമാക്കാന്‍ ഇനിയും നമുക്ക് സാധിക്കട്ടെ. അതിന് ഈ വായനാദിനം ഊര്‍ജമാകും.

Eng­lish Summary:
The basis of read­ing is rev­o­lu­tion to build a new world: Chief Min­is­ter Pinarayi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.