22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പിനായി പോരാട്ടം ഇഞ്ചോടിഞ്ച്; കണ്ണൂരും കോഴിക്കോടും തൃശ്ശൂരും മുന്നിൽ

Janayugom Webdesk
തിരുവനന്തപുരം
January 6, 2025 10:11 am

അനന്തപുരിയുടെ മണ്ണിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പിനായി പോരാട്ടം ഇഞ്ചോടിഞ്ച്. മൂന്നാം ദിനം കലോത്സവം പുരോഗമിക്കുമ്പോൾ
കണ്ണൂരും കോഴിക്കോടും തൃശൂരുമാണ് മുന്നിൽ. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. 

സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും ഇന്നലെ അവസാനിച്ചത്. ഹൈസ്കൂൾ ജനറൽ വിഭാ​ഗത്തിൽ 42 മത്സരഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കന്‍ഡറി ജനറൽ വിഭാ​ഗത്തിൽ 52 മത്സര ഇനങ്ങൾ പൂ‍ർത്തിയായി. ഹൈസ്കൂ​ൾ അറബിക് വിഭാ​ഗത്തിൽ 12 മത്സര ഇനങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാ​ഗത്തിൽ 12 ഇനങ്ങളുമാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്. മൂന്നാം ദിവസമായ ഇന്ന് തിരുവാതിരകളിയും, കേരള നടനവും, നാടകവും, കോൽക്കളിയും, മിമിക്രിയും, കഥകളിയും, മലപ്പുലയ ആട്ടവുമെല്ലാം വേദിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.