26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024

കേരളത്തിലെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിനീകരണം

ഗുണനിലവാര സൂചികയില്‍ ഒന്നാമത്
Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2024 10:44 pm

രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് ജലമലിനീകരണം കേരളത്തിലേതെന്ന് പഠനം. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് ഇന്ത്യ കണക്കുകളിലാണ് സംസ്ഥാനത്തിന്റെ നേട്ടം. 

2023–24ല്‍ കേരളത്തിന്റെ സ്കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഈ മൂന്ന് ലൊക്കേഷനുകളിലും കേരളം മുന്‍നിരയിലെത്തി. തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിന്റെ സ്കോര്‍ 74 ആണ്. കര്‍ണാടക (65), ഗുജറാത്ത് (60) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. തീരത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സ്കോര്‍ 75 ആണ്. കര്‍ണാടകയും ഗുജറാത്തും തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 65, 62 എന്നിങ്ങനെയാണ് സ്കോര്‍. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിന് 79 പോയിന്റുണ്ട്. കര്‍ണാടക (73), തമിഴ്‌നാട്, ഗോവ (67) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

കേരള തീരദേശത്തെ ജലം മറ്റ് ഇന്ത്യന്‍ തീരങ്ങളെക്കാള്‍ മികച്ചതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത വര്‍ധിക്കുന്നതാണ് ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണം. ഇത് ദോഷകരമായ പദാര്‍ത്ഥങ്ങളെ നേര്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വെളളത്തിലെ താപനില, ലവണാംശം, പിഎച്ച് മൂല്യം, രാസവസ്തുക്കള്‍, സൂക്ഷ്മ ജീവികള്‍, ഇ കോളി ബാക്ടീരിയ, ലോഹങ്ങള്‍, പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങിയവയുടെ അളവ് നിര്‍ണയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.