22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 14, 2024
October 13, 2024
April 6, 2024
February 14, 2024
March 12, 2023
December 23, 2022
November 22, 2022
September 19, 2022
September 12, 2022

പള്ളി കവാടത്തില്‍ വര്‍ഷങ്ങളായി നിലയുറപ്പിച്ച തേനിച്ചകള്‍ ആദ്യമായി ഇളകി: ഇടുക്കിയില്‍ പള്ളിയിലെത്തിയ ഏഴ് പേര്‍ക്ക് കുത്തേറ്റു

Janayugom Webdesk
നെടുങ്കണ്ടം
March 12, 2023 10:29 pm

മദ്രസ പഠനത്തിനായി പള്ളിയില്‍ എത്തിയ അഞ്ച് കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് നേരെ തേനീച്ച ആക്രമണം. തേനിച്ചയുടെ കുത്ത് കൊണ്ട അഞ്ച് കുട്ടികളേയും, പളളിയില്‍ എത്തിയ മുതിര്‍ന്ന രണ്ട് പേരേയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.
ഇന്ന് 11.30 ഓടെയാണ് സംഭവം. നെടുങ്കണ്ടം നൂര്‍ മുഹമ്മദീയ ജമായത്ത് പള്ളിയുടെ കവാടത്തില്‍ വര്‍ഷങ്ങളായി കൂടുവെച്ച് കഴിയുന്ന പെരുന്തേനിച്ചകളാണ് കുത്തിയത്. എട്ട് വര്‍ഷത്തോളമായി പള്ളിയുടെ കവാടത്തില്‍ കൂടുകൂട്ടിരിക്കുന്ന തേനിയച്ചയെ ഒഴിവാക്കുവാന്‍ അധികൃതര്‍ ഏറെ വര്‍ഷങ്ങളായി നോക്കിയിട്ടും ഇതുവരെ മാറ്റുവാന്‍ സാധിച്ചില്ല. മൂന്ന് സംഘങ്ങളായിട്ടാണ് തേനീച്ചകള്‍ കവാടത്തില്‍ കൂട് കൂട്ടിയിരിക്കുന്നത്.

ഇപ്പോള്‍ രണ്ട് കൂട്ടങ്ങള്‍ മാത്രമാണ് ഉള്ളത്. ഓരോ വര്‍ഷവും നിശ്ചിത കാലയളവില്‍ കൂടുകൂട്ടുകയും പിന്നീട് പോകുകയും ചെയ്യും. പള്ളിയുടെ കവാടം നിര്‍മ്മിച്ചിരിക്കുന്ന തടിയുടെ പ്രത്യേകകൊണ്ടാണ് ഇവിടെ തന്നെ വര്‍ഷങ്ങളായി തിരികെ എത്തുന്ന തേനിച്ചകള്‍ കൂടുകൂട്ടുവാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇതുവരെയും ആരേയും ഉപദ്രവിക്കാത്ത തേനീച്ച ആദ്യമായാണ് കൂടിളകി ആക്രമിക്കുന്നത്. വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പല തവണ ഇതിനെ ഒഴിപ്പിക്കുവാന്‍ നോക്കുമ്പോഴും തൊട്ടടുത്ത ദിവസം തന്നെ ഇവ വീണ്ടും കൂടുകൂട്ടുകയും ചെയ്യും. ആദ്യമായി തേനിച്ച ഇളകി കുത്തിയതോടെ എന്ത് ചെയ്യണമെന്ന അങ്കലാപ്പിലാണ് പള്ളിയധികൃതര്‍.

Eng­lish Sum­ma­ry: The bees that have been sta­tioned at church gates for the first time stir: Sev­en church­go­ers stung in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.