9 January 2025, Thursday
KSFE Galaxy Chits Banner 2

കേരള ഗെയിംസിന് തുടക്കമായി: ഇനി ആവേശത്തിന്റെ ദിനങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
April 30, 2022 10:55 pm

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022 ന് തുടക്കമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. അശ്വാരൂഢസേനക്കു പിന്നാലെ ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. ഇവര്‍ക്ക് തൊട്ടുപിന്നിലായി രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ മേരി കോമും പി ആര്‍ ശ്രീജേഷും രവികുമാര്‍ ദഹിയയും ബജ്രംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും അലക്സ് ആന്റണിയും കെ ടി ഇര്‍ഫാനും എം പി ജാബിറും തുറന്ന ജീപ്പിലേറി മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി. ഇതിനു പിന്നാലെ 14 ജില്ലകളില്‍ നിന്നുമുള്ള കായിക താരങ്ങളും കായിക പ്രേമികളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാര്‍ച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ് രാജീവ് സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ അധ്യക്ഷനായി.

കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്സര്‍ മേരി കോമിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ ജേതാക്കളായ പി ആര്‍ ശ്രീജേഷിനും രവി കുമാര്‍ ദഹിയക്കും ബജ്‌റംഗ് പൂനിയക്കും മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും ആന്റണി രാജുവും അവാര്‍ഡുകള്‍ സമ്മാനിച്ചു. മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ ടി ഇര്‍ഫാനും അലക്സ് ആന്റണിയും എം പി ജാബിറും ആദരം ഏറ്റുവാങ്ങി.

ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡ് ജേതാക്കള്‍ക്ക് മേരികോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജില്ലാ കളക്ടര്‍ നവ്‌ജോത് സിങ് ഖോസ, ചീഫ് സെക്രട്ടറി വി പി ജോയ്, വി കെ പ്രശാന്ത് എംഎല്‍എ, ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി മോഹന്‍ദാസ്, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം ആര്‍ രഞ്ജിത്ത്, സായ് എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ.ജി കിഷോര്‍, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവ്, കെ സി ലേഖ, സിയാല്‍ എംഡി എസ് സുഹാസ് , ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്എഎന്‍ രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ എസ് ബാലഗോപാല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ് എസ് സുധീര്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, ഡോ.വിജു ജേക്കബ്, പ്രേംകുമാര്‍, എം കെ ബിജു, ഹരികുമാര്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഗെയിംസിലെ മത്സരങ്ങള്‍ നാളെയാരംഭിക്കും ഈ മാസം 10ന് ഗെയിംസ് സമാപിക്കും.

കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The begin­ning of the Ker­ala Games: Now are the days of excitement

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.