22 December 2025, Monday

Related news

May 12, 2025
May 7, 2025
May 6, 2025
May 6, 2025
May 5, 2025
May 5, 2025
May 4, 2025
May 4, 2025
May 4, 2025
April 30, 2025

വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍പൂരത്തിന് തുടക്കം

Janayugom Webdesk
തൃശൂര്‍
April 29, 2023 11:05 am

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കം. ഇന്നു രാവിലെ പതിനൊന്നോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറക്കുന്നതോടെ വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് വിളംബരം കുറിക്കുകയായി.

ഘടകക്ഷേത്രങ്ങളിലൊന്നായ നെയ്തലക്കാവ് തട്ടക ക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് ഭഗവതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി 11 മണിയോടെ വടക്കുംനാഥനെ വണങ്ങിയതിനുശേഷം വടക്കുംനാഥനെ വലംവച്ചു തെക്കെഗോപുര വാതിലിനു സമീപമെത്തും. തുടര്‍ന്ന് ഗോപുരവാതില്‍ പൂരത്തിനായി തുറുന്നു വയ്ക്കും.
പൂരത്തിന് മുന്നോടിയായി ഇന്നലെ വൈകീട്ട് സാംപിള്‍ വെടിക്കെട്ട് നടന്നു. ആദ്യം തിരുവമ്പാടിക്കാരാണ് സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത്. പീന്നീട് പാറമേക്കാവിന്റെ അവസരമായിരുന്നു. ശബ്ദം കുറച്ച് വര്‍ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു ഇരു വിഭാഗവും വെട്ടിക്കെട്ട് നടത്തിയത്.എട്ട് മണിയോടെ തുടങ്ങിയ വെടിക്കെട്ടുകള്‍ ഒന്‍പതേ മുപ്പതോടെ പൂര്‍ത്തിയായി.

Eng­lish Sum­ma­ry: The begin­ning of Thris­sur­pur, full of col­or­ful wonders

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.