10 December 2025, Wednesday

Related news

December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

വിരമിക്കല്‍ പ്രഖ്യാപിച്ച ബംഗാള്‍ താരം വീണ്ടും പാഡണിയും

Janayugom Webdesk
കൊല്‍ക്കത്ത
August 8, 2023 7:07 pm

വിരമിക്കല്‍ പ്രഖ്യാപിച്ച് നാലാം നാള്‍ തീരുമാനം പിന്‍വലിച്ച് ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരി വീണ്ടും പാഡണിയും. ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് താരം തീരുമാനം പിന്‍വലിച്ചത്.ക്രിക്കറ്റന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഓഗസ്റ്റ് മൂന്നാം തിയതിയാണ് മനോജ് തിവാരി അറിയിച്ചത്. 

എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വീണ്ടും കളിക്കാന്‍ ക്ഷണിച്ചതോടെ വിരമിക്കല്‍ തീരുമാനം തിരുത്തുകയാണ് മനോജ് തിവാരി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മനോജ് തിവാരിയുടെ ക്യാപ്റ്റന്‍സിയില്‍ ബംഗാള്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. തിവാരിയില്ലാത്തത് മധ്യനിരയില്‍ വലിയ ശൂന്യത സൃഷ്‌ടിക്കും എന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലയിരുത്തല്‍. നിലവില്‍ ബംഗാള്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും തിവാരിയാണ്. 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മനോജ് തിവാരി 10000 റണ്‍സിനു അരികിലാണ്. 92 റണ്‍സ് കൂടി ചേര്‍ത്താല്‍ താരത്തിന്റെ ഫസ്റ്റ് ക്ലാസിലെ റണ്‍ വേട്ട 10000ത്തില്‍ എത്തും.

Eng­lish Sum­ma­ry; The Ben­gal star who announced his retire­ment will play again

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.