15 January 2026, Thursday

ഭാരത് ജോഡോ യാത്ര സമാപിച്ചു

Janayugom Webdesk
ശ്രീനഗര്‍
January 30, 2023 11:18 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ശ്രീനഗറില്‍ സമാപനം. ജനങ്ങള്‍ ഒപ്പം നിന്നതാണ് യാത്രയില്‍ തനിക്ക് ഊര്‍ജ്ജമായതെന്ന് രാഹുല്‍ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നു യാത്ര ആരംഭിച്ചത്.

സമാപനസമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തിരുച്ചി ശിവ(ഡിഎംകെ), എന്‍ കെ പ്രേമചന്ദ്രന്‍(ആര്‍എസ്‌പി), കെ നവാസ് കനി(മുസ്ലിം ലീഗ്), ശ്യാം സിങ് യാദവ്(ബിഎസ്‌പി) തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ക്ക് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ശ്രീനഗറിലേക്കുള്ള വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് സമ്മേളനത്തിനെത്താന്‍ സാധിച്ചില്ല. 

Eng­lish Sum­ma­ry: The Bharat Jodo jour­ney has concluded

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.