
ആന്റമാൻ നിക്കോബാർ പൊലീസ് നടത്തിയ വൻ ഓപ്പറേഷനിൽ ഏകദേശം 36,000 കോടി രൂപ വിലമതിക്കുന്ന 6,000 കിലോ മെതാംഫെറ്റമിൻ നശിപ്പിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് നശീകരണ നടപടികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒമ്പത് മാസമെടുത്താണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് ഘട്ടംഘട്ടമായി നശിപ്പിച്ചു തീർത്തത്.
2024 നവംബർ 23ന് ആന്റമാൻ കടലിൽ വെച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയ മയക്കുമരുന്നാണിത്. ആറ് മ്യാൻമർ പൗരന്മാരുമായി വന്ന ഒരു കപ്പലിൽ നിന്നാണ് 1,500 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോ ‘ക്രിസ്റ്റൽ മെതാംഫെറ്റമിൻ’ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 36,000 കോടി രൂപയോളം വില വരും. ‘ക്രേസി ഡ്രഗ്’ എന്നും അറിയപ്പെടുന്ന ഈ മാരക ലഹരിമരുന്ന് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്.
ഡയറക്ടർ ജനറൽ ഓഫ് പzeലീസ് ഹർഗോബിന്ദർ സിംഗ് ധലിവാളിന്റെ മേൽനോട്ടത്തിലാണ് നശീകരണ നടപടികൾ നടന്നത്. 2025 ജൂൺ 26ന് ആരംഭിച്ച ഈ പ്രക്രിയ 2026 മാർച്ച് 12നാണ് പൂർത്തിയായത്. മിന്നി ബേയിലെ ഐഎൻഎച്ച്എസ് ധന്വന്തരിയിലുള്ള ഇൻസിനറേഷൻ സൗകര്യം ഉപയോഗിച്ചാണ് മയക്കുമരുന്ന് നശിപ്പിച്ചത്. ഡിഐജിപി ഡോ. എ കോൺ അധ്യക്ഷനായ ഉന്നതതല ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.