23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
September 16, 2023
August 13, 2023
August 15, 2022
July 25, 2022
June 16, 2022
May 3, 2022
January 25, 2022

ബൈക്ക് മതിലിൽ ഇടിച്ചു; തിരുവല്ലയില്‍ രണ്ട് യുവാക്കൾ മരിച്ചു

Janayugom Webdesk
പത്തനംതിട്ട
September 16, 2023 10:06 am

തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മ‍ഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി അരുൺ എന്നയാൾക്കാണ് ​ഗുരുതര പരിക്കേറ്റത്. 

കച്ചേരിപ്പടി ജങ്ഷനില്‍ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. താലൂക്ക് ആശുപത്രി ഭാ​ഗത്തു നിന്നു അമിത വേ​ഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതലിൽ ഇടിച്ചു കയറുകയായിരുന്നു. 

തലയ്ക്ക് ​ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തത്ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Summary:The bike hit the wall; Two youths died in Thiruvalla

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.