22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ഡല്‍ഹിയില്‍ ബിജെപി-ആംആദ്മിപാര്‍ട്ടി പോര് വീണ്ടും ശക്തമാകുന്നു. കോര്‍പ്പറേഷനില്‍ ഏറ്റുമുട്ടലും, കൂട്ടത്തല്ലും

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2023 10:39 am

മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണ‑പ്രതിപക്ഷ സംഘർഷം തുടരുകയാണ്. ഓപ്പറേഷന്‍താമര എന്ന ഓമനപ്പേരിട്ട് കുതിരകച്ചവടം നടത്തി വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഡല്‍ഹി മുനിസിപ്പല്‍കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്. അവിടെആംആദ്മി പാര്‍ട്ടി കൂടുതല്‍സീറ്റ് നേടി അധികാരത്തില്‍ എത്തി.

എന്നാല്‍ അതുതുരങ്കം വെയ്ക്കാന്‍ ബിജെപി എല്ലാ കളികളും നടത്തി. അധികാരദുര്‍വിനിയോഗം നടത്തിയിട്ടും. ആംആദ്മിപാര്‍ട്ടിയുടെ ഷെല്ലി ഒബ്റോയ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഭാ നടപടികൾ നടക്കുന്നതിനിടയിലാണ് വീണ്ടുംസംഘര്‍ഷംഉണ്ടായിരിക്കുന്നത്.

ബിജെപി കൗണ്‍സിലര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മേയറായി തെഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയ് ആരോപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ സഭയ്ക്കുള്ളില്‍ പരസ്പരം വെള്ളക്കുപ്പികള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ബഹളത്തിനിടയിൽ ബിജെപി കൗൺസിലർമാർ വേദിയിൽ കയറുന്നതും മേയറെ വളയുന്നതും ദൃശ്യങ്ങളിൽ കാണാം.സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് എഎപി അറിയിച്ചു.സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതിനിടെയാണ് കോര്‍പ്പറേഷനില്‍ എഎപി-ജിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

മുനിസിപ്പൽ കോർപ്പറേഷനിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്.ആക്രമണം തികച്ചും ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ നിലപാടുകൾ മേയറെ അറിയിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ബിജെപിയുടെ വാദം.പറയാനുള്ളത് കേൾക്കണമെന്നും അത് ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മേയറോട് സംസാരിക്കാൻ പോകുക മാത്രമാണ് ചെയ്തതെന്ന് ബിജെപി അംഗം ശിഖ റായ് പറഞ്ഞു.

Eng­lish Summary:
The BJP-Aam Aad­mi Par­ty bat­tle is inten­si­fy­ing again in Del­hi. Con­fronta­tion and crowd­ing in the corporation

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.