23 January 2026, Friday

Related news

December 30, 2025
December 29, 2025
December 27, 2025
November 27, 2025
November 21, 2025
November 6, 2025
September 27, 2025
August 13, 2025
July 17, 2025
June 25, 2025

പ്രിയങ്കയ്ക്കെതിരെ റായ്ബറേലിയല്‍ മത്സരിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം തള്ളി വരുണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 10:32 am

ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി യുപിയിലെ റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യംവരുണ്‍ഗാന്ധിതള്ളി. ഇനിയും ബിജെപി ഇവിടെമാത്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്.

കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേത്തിയിലും, റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഒരാഴ്ച മുമ്പാണ് റായ് ബറേലിയില്‍ മത്സരിക്കണമെന്നാവശ്യവുമായി ബിജെപി നേതൃത്വം വരുണിനെ സമീപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്‌ച ആലോചിച്ചശേഷമാണ്‌ റായ്‌ബറേലിയിൽ മത്സരിക്കാനില്ലെന്ന്‌ വരുൺ നേതൃത്വത്തെ അറിയിച്ചത്‌.റായ്‌ബറേലിയിൽ മത്സരിക്കാനില്ലെന്ന്‌ വരുൺ നേതൃത്വത്തെ അറിയിച്ചത്‌. സിറ്റിങ്‌ സീറ്റായ പിലിബിത്തിൽ സീറ്റ്‌ നിഷേധിച്ച ബിജെപി പകരം ജിതിൻ പ്രസാദയെ സ്ഥാനാർഥിയാക്കി. 

Eng­lish Summary:
The BJP lead­er­ship reject­ed the demand of Rae Bare­li to con­test against Priyanka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.