അമേരിക്കയിലെ ഒഹിയോയില്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് പൊലീസിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
റെസ്റ്റോറന്റിലേക്ക് കടന്നുവരുന്ന പൊലീസുകാരോട് ‘അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ഷെരീഫിനെ വിളിക്കൂ’ എന്ന് പറയുന്ന ടൈസണെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസ് ടൈസണെ വിലങ്ങുവയ്ക്കാന്‍ ശ്രമിക്കുകയും ടൈസണെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാം.
വിലങ്ങണിയിക്കുന്നതിനിടെ പൊലീസുകാരില്‍ ഒരാള്‍ ടൈസണിന്റെ കഴുത്തില്‍ മുട്ടുകാല്‍ വച്ച് അമര്‍ത്തുകയും ടൈസന്‍ തനിക്ക് ശ്വാസം മുട്ടുന്നെന്ന് കരഞ്ഞ് പറയുന്നതും കാണാം. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ടൈസണിന്റെ ശബ്ദം നിലച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ നിന്നും കാലുമാറ്റിയത്.
തുടര്‍ന്ന് ടൈസണിന് ശ്വാസമില്ലെന്ന് മനസിലാക്കിയതോടെ സിപിആര്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ടൈസണ്‍ മരിക്കുകയായിരുന്നു. ഏപ്രില്‍ 18ന് നടന്ന ഒരു കാര്‍ അപകടത്തിന്റെ ഭാഗമായാണ് പൊലീസ് ടൈസണെ പിടികൂടിയത്.
English Summary:The black man was caught and killed by the policeman by suffocation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.