കഴിഞ്ഞ മാസം മെക്സികോയില്‍ വച്ച് കാണാതായ ഒൻപത് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ വെട്ടിനുറുക്കി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അവധിയാഘോഷിക്കാനായാണ് സംഘം മെക്സികോയില്‍ എത്തിയത്. 19 നും 30 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളും പീഡനത്തിന്റെ അടയാളങ്ങളുമുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ട് പേരെയാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ആഞ്ചിലിസെത്ത് (29), ബ്രെൻഡ മാരിയേൽ (19), ജാക്വലിൻ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28). ലെസ്ലി നോയ ട്രെജോ (21), റൗൾ ഇമ്മാനുവൽ (28), റൂബൻ അണ്ട്രോണിയോ , റോളണ്ടോ അർമാൻഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മെക്സികോ സിറ്റിയിൽ നിന്ന് 175 മൈൽ അകലെ സാൻ ജോസ് മിയാഹുവാനിലാനിൽ ഉപേക്ഷിക്കപ്പെട്ട ഒരു കാറിന്റെ ഡിക്കിയിൽ നിന്നാണ് മൃതദേഹങ്ങൾ
കണ്ടെത്തിയത്. നാലുപേരുടെ മൃതദേഹങ്ങൾ കാറിന്റെ ഡിക്കിയിൽ നിന്നാണ് കണ്ടെത്തിയത്. മറ്റ് അഞ്ച് മൃതദേഹങ്ങൾ ടാര്‍പോളിനടിയിൽ ഉപേക്ഷിച്ച
നിലയിലായിരുന്നു. എട്ട് ജോഡി കൈകളുള്ള ഒരു ബാഗ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കൂടാതെ രണ്ട് കൈകൾ കാറിന്റെ ഡിക്കിയിൽനിന്ന് ലഭിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ട്ലാസ്കാലയിൽ നിന്നുള്ള ഈ വിദ്യാർത്ഥി സംഘത്തിന്റെ കാർ ഫെബ്രുവരി 24ന് അറ്റ്ലിക്സ്കായോട്ട്ൽ
ഹൈവേയിലൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.