
കോലാർ ജില്ലയിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് കണ്ടെത്തി. എലച്ചേപ്പള്ളി ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13 വയസ്സുകാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
സംഭവം കൊലപാതകമാണെന്ന് കുട്ടികളുടെ കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ, മരിച്ച കുട്ടികളിൽ ഒരാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി മുളബാഗിവു റൂറൽ പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശരീരത്തിൽ അതിക്രമത്തിന്റെയോ പീഡനത്തിന്റെയോ പാടുകളില്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.