24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 23, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 10, 2026
February 8, 2026
February 1, 2026

മറൈൻ ഡ്രൈവിന് സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
കൊച്ചി
February 24, 2026 6:12 pm

കൊച്ചിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവിന് സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മഴവിൽ പാലത്തിന് താഴെ കായലിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട രണ്ട് പെൺകുട്ടികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.