29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025

ചെനാബ് നദിയില്‍ ചാടി ജീവനൊടുക്കിയ യുവാവിന്‍റെ മൃതദേഹം പാകിസ്താനില്‍ കണ്ടെത്തി

Janayugom Webdesk
ജമ്മു കാശ്മീര്‍
July 14, 2024 2:40 pm

ചെനാബ് നദിയില്‍ ചാടി ജീവനൊടുക്കിയ ജമ്മു കാശ്മീര്‍ സ്വദേശിയായ യുവാവിന്‍റെ മൃതേഹം പാകിസ്താനില്‍ കണ്ടെത്തി.അതേസമയം യുവാവിന്‍റെ കുടുംബം, അന്ത്യ കര്‍മ്മങ്ങള്‍ നടത്തുന്നതിനായി  മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥന നടത്തി.ബോ‍ര്‍ഡര്‍ പ്രദേശത്ത് അഖ്നൂര്‍ സെക്ടറില്‍ താമസിക്കുന്ന ഹറാഷ് എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ജൂണ്‍ 11ന്  ഇയാളെ കാണാതാകുകയും ചെനാബ് നദിയുടെ തീരത്ത് നിന്ന് ഇയാളുടെ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.ഒരു ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ 80,000 രൂപ നഷ്ടമായെന്നും ഇതിനെത്തുടര്‍ന്ന് ഇയാള്‍ നദിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.ഒരു പ്രൈവറ്റ് ടെലി കമ്മ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ ജോലി നോക്കി വന്നിരുന്ന നഗോത്രയുടെ മരണം വീട്ടുകാര്‍ സ്ഥിരീകരിക്കുന്നത് പാകിസ്താനില്‍ നിന്നും വന്ന ഒരു വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ്.

പാകിസ്താനിലെ പോസ്റ്റ്മോര്‍ട്ട്ം ഡിപ്പാര്‍ട്ട്മെന്‍റിലുള്ള അധികൃതരാണ് നദിയില്‍ നിന്നും മൃതദേഹം ലഭിച്ച വിവരം വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചതെന്ന് നഗോത്രയുടെ പിതാവ് സുഭാഷ് ശര്‍മ്മ പറഞ്ഞു.മൃതദേഹം വിട്ട്കിട്ടാന്‍ ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

Eng­lish Summary;The body of a young man who com­mit­ted sui­cide by jump­ing into the riv­er Chenab was found in Pakistan

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.