29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024
September 27, 2024
September 26, 2024
September 26, 2024
September 23, 2024
September 22, 2024

കൊടുമുടി കയറുന്നതിനിടെ മരണപ്പെട്ട അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

Janayugom Webdesk
ഇടുക്കി
September 29, 2024 12:06 pm

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്റെ(34) മൃതദേഹം ഇന്ന് വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിൽ എത്തിച്ച മൃതദേഹം എംബാം ചെയ്തു. 

വൈകുന്നേരം നാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാകും മൃതദേഹം കൊണ്ടുവരുക. തുടർന്ന് നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിന്റെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്കയുടെ ന്യൂഡല്‍ഹിയിലെ എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.