7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

തീച്ചൂളയില്‍ വീണ തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

Janayugom Webdesk
കൊച്ചി
April 28, 2023 10:28 am

പെരുമ്പാവൂരിൽ മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍ വീണ അതിഥി തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്‍റെ (23) മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. കാൽപ്പാദത്തിന്റെ അസ്ഥിയാണ് ലഭിച്ചത്.

ഇന്നലെ രാവിലെ 7ന് ആണ് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ അപകടമുണ്ടായത്. 15 അടിയോളം ആ‍ഴമുള്ള ഗര്‍ത്തത്തിലേക്കാണ് നസീര്‍ വീണത്. തീ കെടുത്തുന്നതിനിടെ നസീര്‍ ഗര്‍ത്തത്തിലേക്ക് വീ‍ഴുകയായിരിന്നു. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരിന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Eng­lish Summary;The body of labour who fell in the fire was found

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.