21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026

11ാം ക്ലാസ്സുുകാരിയുടെ മൃതദേഹം ഹോസ്റ്റല്‍ ബാത്തറൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ഭവാനിപറ്റ്ന
December 19, 2024 6:13 pm

ഒഡിഷയിലെ ഭവാനിപട്ന ടൗണില്‍ 11ാം ക്ലാസ്സുകാരിയെ ഹോസ്റ്റല്‍ ബാത്തറൂംമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഹണ്ടി ജില്ലയിലെ ബിരികോട്ട് ഗ്രാമത്തിലുള്ള തൊഫാലി നായിക് ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്ന തൊഫാലി മാ മണികേശ്വരി സര്‍വകലാശാലയിലെ ഇന്ദ്രാവതി ഗേള്‍സ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. 

തൊഫാലിയുടെ സഹപാഠികള്‍ രാവിലെ ബാത്തറൂം അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കാണുകയും അകത്ത് നിന്ന് ആരും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൊഫാലിയെ ബാത്ത്റൂമിലെ ഷവര്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഫൊറന്‍സിക് സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.