9 January 2026, Friday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025

പൊള്ളലേറ്റ് മ രിച്ച വീട്ടമ്മയുടെ മൃതദേഹം സ്വിമ്മിംഗ് പൂളിൽ; ദുരൂഹത

Janayugom Webdesk
ഇടുക്കി
December 3, 2023 10:47 pm

വാഴവരയിലെ സ്വകാര്യഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോർട്ട്. 

വാഴവര മോർപ്പാളയിൽ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ(52) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ
കണ്ടെത്തിയത്. ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. നാല് മാസം മുൻപാണ് ജോയ്സും ഭർത്താവ് ജെ എബ്രഹാമും കാനഡയിൽ നിന്നും തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. 

ജോയ്സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവത്തിൽ ജോയ്സിന്റെ ഭർത്താവ് എം ജെ എബ്രഹാം(ലാലിച്ചൻ), ഇയാളുടെ അനുജൻ ഷിബുവിന്റെ ഭാര്യ ഡയാന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം നെല്ലിപ്പാറ സെന്റ്.സേവിയേഴ്സ് പള്ളിയിൽ മൃതദേഹം സംസ്കാരം നടത്തി. 

Eng­lish Sum­ma­ry: The body of the burnt house­wife in the swim­ming pool; the mystery

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.