13 February 2026, Friday

Related news

December 23, 2025
November 22, 2025
October 4, 2025
August 9, 2025
July 13, 2025
July 9, 2025
July 9, 2025
May 5, 2025
February 22, 2025
February 21, 2025

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
വടകര
August 4, 2023 9:46 am

വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് യുവാവിനെ പുഴയിൽ കാണാതായത്. ചെറുകുളങ്ങര സി കെ അനൂപ് (22 ) നെയാണ് കാണാതായത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോയത്. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തി. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എടച്ചേരി സി ഐ എം ആർ ബിജുവിന്റ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. അഗ്നി രക്ഷസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കക്കയത്ത് നിന്നുള്ള റസ്ക്യു ടീമും തെരച്ചിലിൽ പങ്കെടുത്തെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry; The body of the miss­ing youth was found in the river

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.