18 December 2024, Wednesday
KSFE Galaxy Chits Banner 2

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് താഴേക്ക് തൂങ്ങിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം

Janayugom Webdesk
കളിയിക്കാവിള
January 29, 2023 10:05 pm

വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളിയിക്കാവിളയിലെ ഗ്രേസ് നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍. 

കോളജ് വിട്ട് ഹോസ്റ്റലില്‍ എത്തിയ സുമിത്രന്‍ വളരെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സുമിത്രന്‍ ഒരു മണിയോടെ ബാത്ത്‌റൂമില്‍ പോകുന്നുവെന്ന് പറഞ്ഞു പുറത്ത് പോയിരുന്നു. രാവിലെയാണ് സുമിത്രന്‍ മുറിയില്‍ ഇല്ല എന്നത് സുഹൃത്തുകള്‍ ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് സുമിത്രനെ ടെറസില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടുര്‍ന്ന് കോളജ് അധികൃതര്‍ കളിയുക്കാവിള പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ ഇറക്കിയത്. ടെറസില്‍ നിന്ന് കയറി കെട്ടി താഴേക്ക് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുള്ളതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കളിയാക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:The body of the stu­dent hang­ing from the ter­race of the hos­tel building
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.