7 January 2026, Wednesday

ബൊളീവിയന്‍ നീതിന്യായ മന്ത്രാലയം അടച്ചുപൂട്ടി

Janayugom Webdesk
സുക്രെ
November 21, 2025 9:06 pm

നീതിന്യായ മന്ത്രാലയം അടച്ചുപൂട്ടന്നതായി പ്രഖ്യാപിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ. പീഡനത്തിന്റെയും അനീതിയുടെയും ശിക്ഷാവിധികളുടെ മന്ത്രാലയം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് റോഡ്രിഗോ പാസിന്റെ പ്രഖ്യാപനം. നീതിന്യായ മന്ത്രാലയത്തിന് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പുനഃക്രമീകരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടില്ല. നീതിന്യായ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ മറ്റൊരു മന്ത്രാലയം ഏറ്റെടുക്കുമോ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബൊളീവിയൻ രിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവമാണ് നീതിന്യായ മന്ത്രാലയത്തിന്റെ അടച്ചുപൂട്ടൽ. അധികാര വിഭജന തത്വവും ജുഡീഷ്യൽ ഗ്യാരണ്ടികളുടെ തുടർച്ചയും പാലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇത് ഉയർത്തുന്നുണ്ട്. 

സ്ഥാനമേറ്റ് 11 ദിവസത്തിന് ശേഷം നിയമമന്ത്രിയായിരുന്ന ഫ്രെഡി വിഡോവിച്ചിനെ പുറത്താക്കി പകരം ജോർജ്ജ് ഫ്രാൻസ് ഗാർസിയയെ മന്ത്രിമായി നിയമിച്ചിരുന്നു. എന്നാൽ പിന്നീട് പ്രത്യേക ഉത്തരവ് വഴി നിയമനം മരവിപ്പിച്ചു. ഗാര്‍സിയയുടെ നിയമനത്തിനെതിരെ വെെസ് പ്രസിഡന്റ് എഡ്മാൻ ലാറ രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റിന് നൽകിയിട്ടുള്ള ഭരണഘടനാപരമായ ചുമതലകൾ റദ്ദാക്കുന്നതിനായി പ്രസിഡന്റ് ഒരു ഉപമന്ത്രാലയം സൃഷ്ടിച്ചതായും ലാറ ആരോപിച്ചിരുന്നു. എക്സിക്യൂട്ടീവിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മിലുള്ള സ്ഥാപനപരമായ തർക്കം കൂടുതൽ വഷളാക്കുന്ന സാഹചര്യത്തിനും ഇത് വഴിതുറന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.