22 January 2026, Thursday

Related news

January 15, 2026
January 7, 2026
January 6, 2026
December 2, 2025
November 23, 2025
November 8, 2025
October 18, 2025
October 9, 2025
October 7, 2025
October 4, 2025

ആരാധകരുടെ കാത്തിരിപ്പിന് വിരാമം”ദി ബോസ് റിട്ടേൺസ്”; വാരിസ് ട്രെയ്‌ലർ എത്തി

Janayugom Webdesk
January 4, 2023 6:14 pm

ജനുവരി 12ന് കേരളത്തില്‍ ലേഡീസ് ഫാൻസ് ഷോകള്‍ ഉള്‍പ്പെടെ റിലീസിന് ആരാധകര്‍ക്കായി 100ലധികം പ്രദര്‍ശനങ്ങളുണ്ടാകുമെന്നാണ്
ദളപതി ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. സിനിമയുടെ ഒഫീഷ്യൽ ട്രയിലർ റിലീസായി. റിലീസായി മണിക്കൂറുകൾക്കുള്ളിൽ വൻ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം.

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തും. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Eng­lish Sum­ma­ry: ‘The Boss Returns’ fans’ wait is over; vijay varisu trail­er is here
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.