വിവാഹദിവസം വരന്‍ വേദിയില്‍ മദ്യപിച്ചെത്തിയതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ കുടുംബം. ബെംഗളൂരുവിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരനോടും സുഹൃത്തുക്കളോടും ക്ഷോഭിച്ച വധുവിന്റെ അമ്മ അവരോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
https://www.instagram.com/reel/DEq62_7PfcT/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
വരനും കൂട്ടുകാരനും വിവാഹവേദിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറുകയും താലം വരെ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ വധുവിന്റെ കുടുംബം ഇടപെടുകയും. വരനോട് ക്ഷോഭിച്ച വധുവിന്റെ അമ്മ വിവാഹം നിര്‍ത്തിവെയ്ക്കുകയാണെന്ന് അതിഥികളോട് അറിയിക്കുകയുമായിരുന്നു. ‘ഇപ്പോഴത്തെ പെരുമാറ്റം ഇങ്ങനെയാണെങ്കില്‍ ഞങ്ങളുടെ മകളുടെ ഭാവി എന്തായിരിക്കും’ എന്ന് അമ്മ വരനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം ന്യായീകരിക്കാന്‍ നിന്ന വരന്റെ കുടുംബാംഗങ്ങളോട് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അമ്മ ആവശ്യപ്പെട്ടു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അമ്മയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ഇട്ടിരിക്കുന്നത്. മകളുടെ കാര്യത്തില്‍ ഉചിതമായ നിലപാടാണ് അമ്മ സ്വീകരിച്ചതെന്നും ആളുകള്‍ എന്ത് വിചാരിക്കും എന്ന് ആശങ്കപ്പെടാതെ മകള്‍ക്കുവേണ്ടി നിലകൊണ്ട അമ്മയെ അഭിനന്ദിക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു. സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പരസ്യമായി നിലകൊള്ളാന്‍ തുടങ്ങിയെന്ന് തനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.