22 January 2026, Thursday

Related news

January 8, 2026
December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
September 12, 2025
May 20, 2025
May 18, 2025

ഒട്ടകപ്പുറത്തെറി വരന്‍; കല്യാണ ആഘോഷം അതിരുവിട്ടു, പിന്നാലെ കേസെടുത്ത് പൊലീസ്

Janayugom Webdesk
കണ്ണൂർ
January 17, 2024 6:02 pm

കണ്ണൂരിൽ കല്യാണ ആഘോഷം അതിരുകടന്നതിനെ തുടര്‍ന്ന് വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമെതിരെയാണ് കേസ്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ‑കണ്ണൂർ പാതയാണ് തടസപ്പെടുത്തിയത്. ഒട്ടകപ്പുറത്തേറിയാണ് വരന്റെ വരവ്. മേളവും പടക്കം പൊട്ടിക്കലും പുറകെയുണ്ട്. നടുറോഡിലാണ് സംഭവം. ഇതോടെ വിമാനത്താവളത്തിലേക്കുളള സംസ്ഥാന പാത ആകെ ബ്ലോക്കായി. ഒരു മണിക്കൂറോളം നടുറോഡില്‍ പെട്ടുപോയ യാത്രക്കാർ ഒടുവിൽ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വരനെ താഴെയിറക്കി റോഡിലെ ബ്ലോക്ക് മാറ്റുകയായിരുന്നു. കല്യാണത്തിന് കയറും മുന്നേ വരന്‍റെ പേരും വിലാസവും എഴുതിയെടുത്താണ് ചക്കരക്കൽ പൊലീസ് വിട്ടത്. കല്യാണമേളം വൈറലായതോടെയാണ് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്വമേധയാ കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.

Eng­lish Summary;The bride­groom rid­ing a camel; The wed­ding cel­e­bra­tion went too far and the police reg­is­tered a case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.