22 November 2024, Friday
KSFE Galaxy Chits Banner 2

Related news

February 11, 2024
July 17, 2023
May 29, 2023
May 24, 2023
May 9, 2023
March 16, 2023
September 6, 2022
May 10, 2022
April 29, 2022

വരന്റെ വീട് പോര; താലി കെട്ട് കഴിഞ്ഞ് വീട്ടിലെത്തിയ വധു തിരിഞ്ഞോടി

Janayugom Webdesk
തൃശൂർ
May 9, 2023 11:42 am

താലി കെട്ടു കഴിഞ്ഞ വരന്റെ വീട്ടിലെത്തി വീട കണ്ട വധു വിവാഹത്തിൽ നിന്നു പിൻമാറി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മില്‍ ഇത് പിന്നീട് സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രം​ഗം ശാന്തമാക്കുകയായിരുന്നു.
കുന്നംകുളത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചത്. പിന്നാലെ വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് തിരിഞ്ഞോടിയത്. 

ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് വിളിച്ചു പിന്തിരിഞ്ഞോടിയ വധുവിനെ പിന്നാലെ ചെന്ന് ബന്ധുക്കല്‍ ബലമായി തിരികെ കൊണ്ടു വന്നു. ചടങ്ങ് തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങുകൾ കഴിഞ്ഞ് വിഷയം എല്ലാവരും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയായിരുന്നു. അഞ്ച് സെന്റ് ഭൂമിയിലാണ് വീട്. ദിവസ വേതനക്കാരനാണ് വരൻ. ഓടും ഓലയും കുറേ ഭാ​ഗങ്ങൾ ഷീറ്റും ഉപയോ​ഗിച്ചാണ് വീട് നിർമിച്ചത്. ഒരു പെൺകുട്ടിക്കു വേണ്ട മിനിമം സ്വകാര്യത പോലും വീട്ടിൽ ലഭിക്കില്ലെന്നാണ് വധു പറയുന്നത്. 

തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാ​ഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭങ്ങൾ തമ്മിലുള്ള സംഘർത്തിന് വഴിവച്ചു. നാട്ടുകാരാണ് പ്രശ്നം കൈവിട്ടതോടെ പൊലീസിൽ വിവരമറിയിച്ചത്. പൊലീസും വീട്ടിൽ കയറാൻ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെ ചർച്ച നടത്താമെന്ന് പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry; The bride­groom’s house is not enough; After tying the thali, the bride returned home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.