23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

സഹോദരനും കൂട്ടുകാരും അനിയത്തിയെ ബ ലാത്സംഗം ചെയ്ത ശേഷം കൊ ലപ്പെടുത്തി

Janayugom Webdesk
ഭുവനേശ്വര്‍
December 4, 2023 4:25 pm

യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും അടുത്തദിവസം കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കേസില്‍ സഹോദരന്‍ ഉള്‍പ്പടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തി. 

സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി അറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. ഇത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുമെന്ന് യുവതി സഹോദരനോട് പറഞ്ഞിരുന്നു. ഇതോടെ സഹോദരിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവദിവസം വിറക് ശേഖരിക്കാനായി യുവതി കാട്ടില്‍ പോയ സമയം സഹോദരന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചുവരുത്തുകയും മദ്യലഹരിയിലായിരുന്ന ഇവര്‍ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ച ശേഷം പ്രതികള്‍ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:The broth­er and his friends raped the sis­ter-in-law and killed her

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.