29 January 2026, Thursday

Related news

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026

ബജറ്റ്; ഡി​ഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം

Janayugom Webdesk
തിരുവനന്തപുരം
January 29, 2026 12:41 pm

പാഠ്യപദ്ധതി പരിഷ്കരണവും അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും തുടങ്ങി വിദ്യാഭ്യാസരം​ഗത്ത് വിപ്ലവരമായ മുന്നേറ്റം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന് ഒരു പൊൻതൂവൽകൂടി. നിലവിൽ പ്ലസ്ടു തലം വരെ ഉണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡി​ഗ്രിതലം വരെയാക്കി ഉയർത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആർട്സ് ആൻസ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നതപഠനം പ്രതിസന്ധിയിലാകുന്ന അനേകം വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.

1957ല്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരാണ് പ്രൈമറി തലത്തില്‍ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കിയത്. 1969ല്‍ വീണ്ടും ഇഎംഎസ് സര്‍ക്കാർ അധികാരത്തില്‍ വന്നപ്പോള്‍ പത്താം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസവും സൗജന്യമാക്കി. വിദ്യാഭ്യാസരം​ഗത്ത് ഒട്ടനവധി പുതിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ നീക്കിവെച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.21 കോടി രൂപ അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായി 27.21 കോടി രൂപയും അനുവദിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.