വെളിയങ്കോട് തീരദേശത്തെ രണ്ടു സ്കൂളുകളിലായി പുതുതായി നിർമിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാനടനം ചെയ്തു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 1.30 കോടി രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് സൗത്ത് ജിഎംയുപി സ്കൂളിലെയും, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച വെളിയങ്കോട് ജിഎഫ്എൽപി സ്കൂൾ പുതിയ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്തത്.
പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് സൗത്ത് ജിഎംയുപി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ ഫൈസലിനും ജിഎഫ്എൽപി സ്കൂളിൽ നിന്ന് വിരമിച്ച റിട്ട. പ്രധാനാധ്യാപിക സുനിതക്കും യാത്രയയപ്പും നൽകി. വിദ്യാർത്ഥികൾക്ക് കലാപരിപാടികളും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.