22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ബസ് ഇലക്ട്രിക് ലൈനില്‍ തട്ടി തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു, വീഡിയോ

Janayugom Webdesk
ലഖ്‌നൗ
March 11, 2024 6:17 pm

ഉത്തര്‍പ്രദേശില്‍ വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടാനും കഴിഞ്ഞില്ല. ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു. ബസ് കത്തുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Eng­lish Summary:The bus hit an elec­tric line and caught fire; Ten peo­ple burned to death, video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.