5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചു വാഗ്ധാനങ്ങള്‍ക്കും അംഗീകാരം നല്‍കി മന്ത്രിസഭ

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 4:56 pm

നിയമസഭാ തെരഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് അ‍ഞ്ചു വാഗ്ധാനങ്ങള്‍ക്കും അംഗീകാരം നല്‍കി കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍.

ഈ പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമ്മയ്യയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ യോഗത്തില്‍ അഞ്ചു വാഗ്ദാനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.

ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചുഗൃഹ ജ്യോതി- എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം , ഗൃഹ ലക്ഷ്മി- എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ ‚അന്ന ഭാഗ്യ- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി യുവനിധി- ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപ; തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം) ഉചിത പ്രയാണ- സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര., വാര്‍ഷിക ഉപഭോഗം കണക്കിലെടുത്താവും സൗജന്യ വൈദ്യുതപദ്ധതി നടപ്പാക്കുക.

200 യൂണിറ്റിനു താഴെയുള്ളവര്‍ക്ക് പണം നല്‍കേണ്ടിവരില്ല. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ കുടുംബത്തിലെയും ഗൃഹനാഥയക്ക്് 2000 രൂപ സഹായം നല്‍കും. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം. ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ പരിശോധനകള്‍ നടത്തി ഓഗസ്റ്റ് 15 മുതല്‍ പണം നല്‍കിത്തുടങ്ങും.

അന്ന ഭാഗ്യപദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ ഒരോരുത്തര്‍ക്കും പത്തു കിലോ അരി സൗജന്യമായി നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുമ്പ് ഏഴ് കിലോയാണ് കൊടുത്തിരുന്നത്. ബിജെപി സര്‍ക്കാര്‍ അത് അഞ്ച് കിലോയായി കുറച്ചിരുന്നുവെന്നും ജൂലൈ 1 മുതല്‍ 10 കിലോനല്‍കി തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉചിത പ്രയാണ പദ്ധതി അനുസരിച്ച് ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ലഭ്യമാകും

Eng­lish Summary:
The cab­i­net approved all the five promis­es made by the Con­gress in Karnataka

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.