
ഇന്ത്യയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമാണ് ശതകോടീശ്വരന്‍ രാജു മന്തേനയുടെ മകളായ നേത്ര മന്തേനയുടേത്. നവംബര്‍ 23‑നായിരുന്നു ടെക് സംരംഭകനായ വംശി ഗാഡിരാജുവുമായുള്ള വിവാഹം നടന്നത്.രാജസ്ഥാനിലെ രാജകീയ നഗരമായ ഉദയ്പൂരില്‍ നടന്ന ആഡംബരപൂര്‍ണമായ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അലങ്കാരപ്പണികളോടുകൂടിയ വിവാഹ കേക്കാണ്.
പാരീസ് ആസ്ഥാനമായുള്ള ലക്ഷ്വറി കെയ്ക്ക് ഡിസൈനറും പേസ്ട്രി ഷെഫുമായ ബാസ്റ്റ്യന്‍ ബ്ലാങ്ക്-ടൈലൂ ആണ് ഈ കേക്ക് തയ്യാറാക്കിയത്. പ്രമുഖരായ ആളുകള്‍ക്കായി ആഡംബരപൂര്‍ണമായ മധുരപലഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രശസ്തനാണ് അദ്ദേഹം.വെളുത്ത് തിളക്കമുള്ളതും മൃദുവുമായ ഈ കൂറ്റന്‍ കെയ്ക്ക് രാജസ്ഥാന്‍ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും പ്രൗഢി അതില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. സങ്കീര്‍ണമായ കൊത്തുപണികള്‍ ചെയ്ത കെയ്ക്കില്‍ ആന, കടുവ, മയില്‍ എന്നിവയുള്‍പ്പെടെയുള്ളവ പണികളും ചെയ്തിട്ടുണ്ട്. പല തട്ടുകളായാണ് കെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.